Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hacked To Death

Thiruvananthapuram

മ​ദ്യ​പി​ച്ച​തു ചോ​ദ്യം ചെ​യ്ത യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

തി​രു​വ​ല്ലം: മ​ദ്യ​പി​ച്ച​തു ചോ​ദ്യം ചെ​യ്ത യു​വാ​ക്ക​ളെ ര​ണ്ടം​ഗ സം​ഘം മാ​ര​ക​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ച്ച​ല്ലൂ​ര്‍ പൊ​ഴി​ക്ക​ര തോ​ട്ടു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ സു​നി​ല്‍ (30), സു​ജി​ത്ത് (28) എ​ന്നി​വ​ര്‍​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പ​ന​ത്തു​റ പൊ​ഴി​ക്ക​ര​യി​ല്‍​വ​ച്ചാ​യി​രു​ന്നു കേ​സി​നി​ട​യാ​യ സം​ഭ​വം.

പ്ര​തി​ക​ള്‍ മ​ദ്യ​പി​ച്ച​ത് തി​രു​വ​ല്ലം സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജും (28), ആ​ഷി​ക്കും (30) ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​തി​ക​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​നോ​ജി​നെ​യും ആ​ഷി​ക്കി​നെ​യും വെ​ട്ടു​ക​യാ​യി​രു​ന്ന​താ​യി തി​രു​വ​ല്ലം പൊ​ലീ​സ് അ​റി​യി​ച്ചു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​നോ​ജി​നെ​യും ആ​ഷി​ക്കി​നെ​യും പൊ​ലീ​സെ​ത്തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​നോ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. ആ​ഷി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി വി​ട്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളാ​യ സു​നി​ലും സു​ജി​ത്തും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മ​നോ​ജും ആ​ഷി​ക്കും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

District News

ഇ​ല​ഞ്ഞി​യി​ൽ ര​ണ്ട് പേ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: ‌പ്ര​തി പി​ടി​യി​ൽ

കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി​യി​ൽ ര​ണ്ടു​പേ​രെ മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. പാ​ലോ​ട് പ​ര​ത​ന്നൂ​ർ അ​ജി​നാ മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ ഹ​ക്കീം (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം 26നാ​ണ് പ്ര​തി അ​ബ്ദു​ൾ ഹ​ക്കീം ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ നെ​യ്യാ​റ്റി​ൻ​ക​ര തി​രു​പ്പ​നം പെ​രു​മ​വി​ള​യി​ൽ ലാ​ലി (53), കൃ​ഷ്ണ​പി​ള്ള (64 ) എ​ന്നി​വ​രെ മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

മൂ​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് മൊ​ഴി. കൂ​രി​ലു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റ​ബ​ർ മ​രം വെ​ട്ടു​ന്ന​തി​നാ​യി എ​ത്തി​യ ഇ​വ​ർ ചീ​രാ​ഞ്ചി​റ​യി​ൽ വാ​ക്ക​ണ്ട​ത്തി​മ​ല​യി​ലെ വീ​ട്ടി​ലാ​ണ് ര​ണ്ട് മാ​സ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്.

ഒ​ളി​വി​ലാ​യി​രു​ന്നു പ്ര​തി​യെ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ബ്ദു​ൽ ഹ​ക്കീ​മി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ലാ​ലി​യും കൃ​ഷ്ണ​പി​ള്ള​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

Latest News

Corehub Up